Date : May 11 2009
കൊച്ചിയിലെ ഗോള്‍ഡ് സൂക്ക് ഓണത്തിന് മുമ്പ് തുറക്കും ല്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും കൊല്ലത്തും തൃശ്ശൂരും ഗോള്‍ഡ്‌സൂക്ക് സ്ഥാപിക്കും

കൊച്ചി: എറണാകുളം വൈറ്റിലയില്‍ ഏരന്‍സ് ഗോള്‍ഡ് സൂക്ക് ഗ്രൂപ്പ് സ്ഥാപിക്കുന്ന ഗോള്‍ഡ് സൂക്ക് ഗ്രാന്‍ഡ് ഒരുങ്ങി. അഞ്ചുലക്ഷം ചതുരശ്രഅടിയിലുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ഷോപ്പിങ്‌മാള്‍ ഓണത്തിന് മുമ്പായി ആഗസ്‌തില്‍ ഷോപ്പിങ്‌ഫെസ്റ്റിവലോടെ തുറക്കുമെന്ന് ഏരന്‍സ് ഗോള്‍ഡ് സൂക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേന്ദര്‍ ഗുപ്‌ത അറിയിച്ചു. 200 ലേറെ പ്രാദേശിക - ദേശീയ - അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇവിടെ അണിനിരക്കും.
ആധുനിക ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്ന ഗോള്‍ഡ് സൂക്കില്‍ സ്വര്‍ണവ്യാപാരശാലകള്‍ക്കു പുറമെ ഹൈപ്പര്‍മാര്‍ക്കറ്റ്, ഫുഡ്‌കോര്‍ട്ട്, ആങ്കര്‍ സ്റ്റോറുകള്‍, മള്‍ട്ടിപ്ലെക്‌സ് എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ സ്വര്‍ണ്ണവും വീട്ടുസാധനങ്ങളും വാങ്ങി ലഘുഭക്ഷണവും കഴിച്ച് സിനിമയും കണ്ട് മടങ്ങാം.
ഗോള്‍ഡ് സൂക്ക് എന്ന ആശയമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ സ്വര്‍ണ്ണം വാങ്ങാന്‍ ദുബായിലേക്ക് ആകര്‍ഷിക്കുന്നത്. ദക്ഷിണേന്ത്യയിലെ ദുബായ് ആയി കൊച്ചിയെ മാറ്റാമെന്ന പ്രതീക്ഷയാണ് ഗോള്‍ഡ് സൂക്ക് ഗ്രാന്‍ഡ് നല്‍കുന്നതെന്ന് ഏരന്‍സ് ഗോള്‍ഡ് സൂക്ക് ഗ്രൂപ്പ് വൈസ് ചെയര്‍മാനും ജോയിന്റ് എംഡിയുമായ ആഷിഷ്‌ഗുപ്‌ത പറഞ്ഞു. ഭീമ, ആലപ്പാട്ട്, ജോസ്‌കോ, മലബാര്‍ ഗോള്‍ഡ്, കല്യാണ്‍, വിഎന്‍എം തുടങ്ങിയ 50 ജ്വല്ലറികളാണ് ഗോള്‍ഡ് സൂക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുക.
നക്ഷത്ര, ആസ്‌മി, കാര്‍ബണ്‍, നവരത്‌നന, ഡി ഡമാസ്, നിര്‍വാണ, ഇഷിസ്, സിയെമ്മെ, അര്‍ജ്, അഗ്‌നനി, സാങ്കിനി, എയ്‌സ്, ബെലാമോര്‍, ദിതി, ഗാബ്രിയേല, ജീ-വൈല്‍ഡ്, ഇഷ്‌ട, കാമ, ലൂസെറ, മോഹ്, ഫോര്‍ എവര്‍, റാവെ, സ്‌പാര്‍ക്കിള്‍സ്, സിഗ്‌നനസ് ഗ്യാലക്‌സി, ചെയിന്‍ ആന്‍ഡ് ബാംഗിള്‍സ്, അവന്യു മോണ്‍ടെയ്‌ന്‍, അഡോറ, ഒറ തുടങ്ങിയ സ്വര്‍ണ - വാഭരണ ബ്രാന്‍ഡുകളും ഗോള്‍ഡ്‌സൂക്കില്‍ പ്രഭ പരത്തും. ഒപ്പം വസ്‌ത്രവ്യാപാരശാലകള്‍, ലക്ഷ്വറി ബ്രാന്‍ഡുകള്‍, സ്‌പോര്‍ട്‌സ് വെയര്‍, ഐ വെയര്‍, ഹോം ഡെക്കര്‍, പാദരക്ഷകള്‍, ലഗേജ് ആന്‍ഡ് ബാഗ്‌സ്, വാച്ച് ആന്‍ഡ് ഗിഫ്‌റ്റ്‌സ്, കാഷ്വല്‍ ആന്‍ഡ് കിഡ്‌സ് വെയര്‍, ഇലക്‌ട്രോണിക്‌സ് സോണ്‍, പാനീയങ്ങള്‍ എന്നിവയും സജ്ജീകരിക്കും.
ഇന്ത്യയില്‍ വില്‌പനയാകുന്ന സ്വര്‍ണ്ണത്തിന്റെ 17 ശതമാനം കേരളത്തിലാണ്. അതിനാലാണ് ഏരന്‍സ് ഗോള്‍ഡ് സൂക്ക് ഗ്രൂപ്പ് ആറാമത്തെ ഗോള്‍ഡ് സൂക്ക് കേരളത്തില്‍ സ്ഥാപിക്കുന്നതെന്ന് ആഷിഷ്‌ഗുപ്‌ത പറഞ്ഞു. ഡല്‍ഹി, ഗുര്‍ഗാവ്, ലൂധിയാന, ജയ്‌പൂര്‍ എന്നിവിടങ്ങളിലാണ് നിലവിലുള്ള ഗോള്‍ഡ് സൂക്കുകള്‍. എട്ടു ലക്ഷം ചതുരശ്രയടിയിലുള്ള ചെന്നൈയിലെ സൂക്ക് വര്‍ഷാവസാനം തുറക്കും. ഒപ്പം ഇന്‍ഡോറിലും അമൃത്‌സറിലും സൂക്കുകള്‍ സ്ഥാപിക്കുകയാണ്. പത്തുസംസ്ഥാനങ്ങളിലെ 24 നഗരങ്ങളില്‍ നാലുവര്‍ഷത്തിനകം ഗോള്‍ഡ് സൂക്കുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.
കേരളത്തില്‍ കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കൂടി ഗോള്‍ഡ്‌സൂക്ക് സ്ഥാപിക്കും. അഞ്ചുവര്‍ഷത്തിനകം കേരളത്തില്‍ 1,000 കോടി രൂപ നിക്ഷേപിക്കാനാണ് തീരുമാനം. ഇതില്‍ വൈറ്റില ഗോള്‍ഡ് സൂക്കിന് 125 കോടി രൂപയായി. കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈടെക്‌പാര്‍ക്കില്‍ 33 ഏക്കര്‍ സ്ഥലം ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് പാര്‍ക്ക് സ്ഥാപിക്കാന്‍ ഏരന്‍സ് ഗോള്‍ഡ് സൂക്ക് ഗ്രൂപ്പിന് അലോട്ട്‌ചെയ്‌തിട്ടുണ്ട്. ഇവിടെ 500 ലേറെ ഉത്‌പാദകരുടെ വ - സ്വര്‍ണ്ണാഭരണ ഹബ്ബ് സ്ഥാപിക്കാനാണ് പദ്ധതി. 600 കോടി രൂപയുടെ ഈ നിക്ഷേപം 5,000 പേര്‍ക്ക് തൊഴിലവസരം ഒരുക്കും.
ഈ രംഗത്ത് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ അഭാവം പരിഹരിക്കാന്‍ ജം ആന്റ് ജ്വല്ലറി ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ച് അമേരിക്കന്‍ ബിരുദങ്ങള്‍ ഉള്‍പ്പെടെയുള്ളവ നല്‍കാന്‍ സാധ്യതയൊരുക്കും. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളും ഉണ്ടാകും. ഉത്‌പാദകര്‍ക്കായി പ്രദര്‍ശന കേന്ദ്രങ്ങളും സജ്ജീകരിക്കും. ഹോട്ടല്‍, റീട്ടെയില്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയും ഇവിടെ ഒരുക്കും.
ഗൂര്‍ഗാവില്‍ 40 ഏക്കര്‍ സ്ഥലത്ത് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് പാര്‍ക്ക് എന്ന പേരില്‍ പ്രത്യേക സാമ്പത്തികമേഖല സ്ഥാപിക്കാനും ഏരന്‍സ് ഗോള്‍ഡ് സൂക്ക് ഗ്രൂപ്പിന് അനുമതി ലഭിച്ചിട്ടുണ്ട്. അഞ്ചു വര്‍ത്തിനകം ഇത് പൂര്‍ത്തിയാകും. 55 ലക്ഷം ചതുരശ്രഅടി സ്ഥലം വികസിപ്പിച്ചെടുക്കാന്‍ 750 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്.
രാധാകൃഷ്‌ണന്‍ നരിപ്പറ്റ
http://mathrubhumi.com/php/newFrm.php?news_id=1226474&n_type=HO&category_id=7&Farc=&previous=Y